Tuesday, February 22, 2011








ശ്വരാ... അദ്ധ്യാപകന്‍ സ്വന്തം തലപ്പുറത്ത് അരിശത്തോടെ ഇടിച്ചു.
ഇതെന്ത് കഥ?
ഇത്രയും ഈസിപ്പുല്ലായ ചോദ്യത്തിന് മുമ്പില്‍ അമ്പത്തി നാല് ആമക്കുട്ടികളും അമ്പരന്നു നില്ക്കുന്നു.
ഇനി ഒരുത്തന്‍ ബാക്കിയുണ്ട്. നമ്പര്‍ അമ്പത്തി അഞ്ച്
അധ്യാപകന്റെ ചൂണ്ടു വിരല്‍ അവസാനത്തവന്റെ തലയ്ക്കു നേരെ തോക്ക് പോലെ നീണ്ടു...
"പറയൂ കുട്ടീ... ആമയെ കൊല്ലുമ്പോള്‍ മലര്‍ത്തിയിട്ടു കൊല്ലണമെന്ന് പറയുന്നതു എന്തിനാണ്?"
അവന്‍ തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ പറഞ്ഞു
"ഉത്തരം എളുപ്പമാണ് മാഷേ..."
അദ്ധ്യാപകന്‍ സന്തോഷം കൊണ്ടു വിയര്‍ത്തു. അമ്പത്തി അന്ചാമാനിലൂടെ ഉത്തരം പിറക്കുകയാണല്ലോ
"എങ്കില്‍ പറയ് കുട്ടീ..."
"മലര്ത്തിയിട്ടാലല്ലേ മാഷേ ആമയുടെ മതം മനസ്സിലാവൂ..."
അദ്ധ്യാപകന്‍ ഒരു നിമിഷം കണ്ണടച്ച്. പ്രാര്‍ത്ഥന പോലെ...
പിന്നെ കൈകാലുകള്‍ ഉള്ളിലേക്ക് വലിച്ച്, തല അല്പം പുറത്ത് കാട്ടി ഒടുവിലത്തെ ബെല്ലിനു വേണ്ടി കാതോര്‍ത്തു കിടന്നു.

4 comments:

mini//മിനി said...

കഥ ഉഗ്രൻ,, ആ കുട്ടിക്ക് 100% മാർക്ക് എന്റെ വക,

pavamsajin said...

Priya Ashraf,

Theevramaaya oru neetal avazeshippikkan ee kadhaykku aavunnund. Athu thanneyaanu ithinte shakthiyum. Bhavukangal.

jayan said...

പിന്നെ കൈകാലുകള്‍ ഉള്ളിലേക്ക്‌ വലിച്ച്‌ തല അല്‍പ്പം പുറത്ത്‌ കാട്ടി ഒടുവിലത്തെ ബെല്ലിനാീയി കാത്ത്‌ നില്‍ക്കുന്ന എന്ന പ്രയോഗം എന്‍ എസ്‌ മാധവന്റെ ഹിഗ്വിറ്റ എന്ന കഥയിലെ അവസാനഭാഗത്തെവിടെയോ ഉള്ള ധ്വനിസാന്ത്രമായ അനുഭവത്തിലേക്ക്‌ കൂട്ടികൊണ്ടുപോയി. ഒപ്പം ആമയെന്ന ജീവിയും അതിന്റെ ഉള്‍വലിയാനുള്ള ജൈവികമായ സ്വഭാവവുമൊക്കെ കൂടിചേര്‍ന്നുള്ള സമകാലിക ലോകത്തെ നിഷ്‌ക്രിയകതയുടെ രാഷ്ട്രീയം നന്നായി കൂട്ടിയിണക്കുന്നു. അഷ്‌റഫ്‌ ഈിടെ എഴുതിയതെന്ന്‌ കരുതുന്ന(ഞാന്‍ വായിച്ചത്‌) കഥയില്‍ നല്ല രാഷ്ട്രീയ പശ്ചാത്തല മുള്ള കഥ

Muyyam Rajan said...

Dear Ashraf,

കഥ നന്നായി !