Sunday, March 6, 2011

റക്കമുണരും മുമ്പ് ആരോ വാതില്ക്കല്‍ മുട്ടി. 
തുറന്നു നോക്കുമ്പം മനസ്സില്‍ വിചാരിച്ചതു തന്നെ. സുഹൃത്ത്,  സഹപ്രവര്‍ത്തകന്‍, അയല്‍വാസി, മുന്‍ പ്രവാസി...
" ഞാന്‍ വീണ്ടും പെട്ടു.."
അവന്റെ വാക്കുകളില്‍ കുറ്റബോധം അലമുറയിട്ടു.
"ഇന്ന് തുക അടച്ചില്ലെങ്കില്‍ നാളെ എനിക്കെന്റെ സകലതും  അന്യാധീനപ്പെടും.."
മൂത്തമകളെ കല്യാണം കഴിപ്പിച്ചതിന്റെയും വീടു മോടി പിടിപ്പിച്ചതിന്റെയും നീണ്ട കണക്കുമായിട്ടാണ്‌  അവസാനം അവന്‍ എന്റെ മുന്നില്‍ വന്നു നിന്ന് വിയര്‍ത്തതെന്നോര്‍ത്തെടുത്തു.
ഒരിയ്ക്കലും അടച്ചുതീര്‍ക്കാന്‍ കഴിയാത്ത കോടാനുകോടി പ്രാരബ്ധങ്ങളുടെ കുടിശ്ശികയാണോ  പ്രവാസി...?
പ്രാപ്തിയുള്ള കാലത്ത് മനസ്സില്‍ പണിതുയര്‍ത്തുന്ന നിറമാര്‍ന്ന ചില സ്വപ്നസൌധങ്ങള്‍ .. . അതു മാത്രമല്ലെ അവന്‍    ആകെ സ്വരൂപിച്ചെന്ന് കരുതുന്ന    സ്ഥാവര ജംഗമ സ്വത്തുക്കള്‍ ?!

3 comments:

ബുലോക കഥ said...

ഒരിയ്ക്കലും അടച്ചുതീര്‍ക്കാന്‍ കഴിയാത്ത കോടാനുകോടി പ്രാരബ്ധങ്ങളുടെ കുടിശ്ശികയാണോ പ്രവാസി...?
പ്രാപ്തിയുള്ള കാലത്ത് മനസ്സില്‍ പണിതുയര്‍ത്തുന്ന നിറമാര്‍ന്ന ചില സ്വപ്നസൌധങ്ങള്‍ .. . അതു മാത്രമല്ലെ അവന്‍ ആകെ സ്വരൂപിച്ചെന്ന് കരുതുന്ന സ്ഥാവര ജംഗമ സ്വത്തുക്കള്‍ ?!

കെ.ടി.ബാബുരാജ് said...

പ്രവാസം മടുത്തില്ലേ ചങ്ങാതി

ഏറനാടന്‍ said...

പ്രവാസി എന്നും പ്രയാസി തന്നെ.